karuvannur bank case
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി പി എം ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ ഇ ഡി
കേന്ദ്ര ഏജന്‍സി പാര്‍ട്ടിയെ വേട്ടയാടുകയാണെന്ന് എം എം വര്‍ഗീസ്
കൊച്ചി | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രതിയാകും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്ന് ആരോപിച്ചാണ് ഇ ഡി അടുത്തഘട്ടം കുറ്റപത്രത്തില്‍ ജില്ലാ സെക്രട്ടറിയുടെ പേര് ഉള്‍പ്പെടുത്തുന്നത്.
കരിവന്നൂരിലെ കളളപ്പണ ഇടപാടില്‍ പാര്‍ട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നാണ് ഇ ഡി പറയുന്നത്. എം എം വര്‍ഗീസിന്റെ പേരിലാണ് പാര്‍ട്ടി ഭൂമി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സി പി എമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
തന്നെ പ്രതിയാക്കുന്നതു സംബന്ധിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്നും ചാനല്‍ വാര്‍ത്തകളില്‍ കണ്ട വിവരം മാത്രമേ ഉള്ളൂ എന്നും എം എം വര്‍ഗീസ് പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റി സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. ചാനല്‍ വാര്‍ത്ത ശരിയാണെങ്കില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.