Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്: കെ രാധാകൃഷ്ണന്‍ എം പി നാളെ ഇ ഡി മുമ്പാകെ ഹാജരായേക്കും

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇന്നലെ വീണ്ടും രാധാകൃഷ്ണന് സമന്‍സ് നല്‍കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി സമന്‍സ് ലഭിച്ച കെ രാധാകൃഷ്ണന്‍ എം പി നാളെ അന്വേഷണ ഏജന്‍സിക്കു മുമ്പില്‍ ഹാജരാകാന്‍ സാധ്യത. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇന്നലെ വീണ്ടും രാധാകൃഷ്ണന് സമന്‍സ് നല്‍കിയിരുന്നു. നാളെ വൈകിട്ട് ഇ ഡി യുടെ ഡല്‍ഹി ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇതിനു മുമ്പ് സമന്‍സ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന്‍ എത്തിയിരുന്നില്ല. പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടെന്നും അതുകഴിഞ്ഞ് ഹാജരാകാമെന്നും വ്യക്തമാക്കി അദ്ദേഹം ഇ ഡിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍, ഹാജരാകാന്‍ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇ ഡി നിലപാട്.

ഇഡി അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് കെ രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബി ജെ പി നീക്കമാണ് സമന്‍സിനു പിന്നിലെന്ന ആരോപണവും കെ രാധാകൃഷ്ണന്‍ ഉന്നയിച്ചിരുന്നു.

 

Latest