Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന്റെ അക്കൗണ്ടുകള്‍ കണ്ടുകെട്ടിയത് ശരിവെച്ചു
അതേ സമയം ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്
കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ശരിവെച്ചു. ഡല്‍ഹി അഡ്ജുഡീക്കേറ്റിങ്ങ് അതോറിറ്റിയാണ് ഇഡി നടപടി ശരിവെച്ചത്.മൊയ്തീന്റെയും ഭാര്യയുടേയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. അതേ സമയം ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
സ്വത്ത് വിശദാംശങ്ങള്‍, ബേങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ ഹാജരാക്കണമെന്ന് മൊയ്തീനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് കഴിഞ്ഞിരുന്നില്ലെന്ന് ഇ ഡി സൂചിപ്പിക്കുന്നു.
---- facebook comment plugin here -----