Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ഭരണസമിതി അംഗത്തിന്റെ വെളിപ്പെടുത്തല്‍
പാര്‍ട്ടിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മുന്‍ ഭരണസമിതി അംഗവും കേസിലെ പതിമൂന്നാം പ്രതിയുമായ ജോസ് ചാക്രാംപള്ളി. ബേങ്കിലെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. പാര്‍ട്ടിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മുന്‍ ഭരണസമിതി അംഗവും കേസിലെ പതിമൂന്നാം പ്രതിയുമായ ജോസ് ചാക്രാംപള്ളി. തിരിമറികളെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ബേങ്കിലെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
ബേങ്ക് സെക്രട്ടറിക്ക് ഏരിയാ, ലോക്കല്‍ കമ്മിറ്റികളില്‍ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജില്ലാ കമ്മിറ്റിയില്‍ നേരിട്ട് വിവരം അറിയിച്ചതെന്നും ജോസ് വെളിപ്പെടുത്തി.
---- facebook comment plugin here -----