Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: വായ്പയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ഇ ഡി
അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കും
തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ വിശദമായ പരിശോധനക്ക് വീണ്ടും ഇ ഡി. കരുവന്നൂര്‍ ബേങ്ക് പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത വായ്പയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഇ ഡി ബേങ്കിലെത്തി. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കുമെന്നാണ് സൂചന.
ബേങ്കിലെത്തിയ സംഘം വായ്പയെടുത്തവരുടെയെല്ലാം മേല്‍വിലാസം ശേഖരിച്ചു. കരുവന്നൂര്‍ ബേങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേര്‍ക്ക് തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പക്കുള്ള മൂല്യം ഭൂമിക്കില്ലെന്ന് വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
കരുവന്നൂര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം.
---- facebook comment plugin here -----