Connect with us

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് കൈമാറാമെന്ന് ഇ ഡി

ഏകദേശം 108 കോടിയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ ഡി പിഎംഎല്‍എ കോടതിയില്‍ അറിയിച്ചു. 54 പ്രതികളില്‍ നിന്നായി ഏകദേശം 108 കോടിയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്.

നിക്ഷേപകരുടെ ഹരജി പരിഗണക്കുമ്പോഴാണ് ഇ ഡി പിഎംഎല്‍എ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളില്‍ നിന്നും തങ്ങളുടെ നിക്ഷേപതുക തിരിച്ചു കിട്ടാന്‍ സഹായിക്കണമെന്നാണ് നിക്ഷേപകര്‍ കോടതിയില്‍ പറഞ്ഞത്.

ശരിയായ നിക്ഷേപകരാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്നവര്‍ക്ക് പിടിച്ചെടുത്ത തുക കൈമാറാനുള്ള നടപടി ക്രമങ്ങള്‍ കോടതിക്ക് സ്വീകരിക്കാമെന്ന് ഇ ഡി അറിയിച്ചു.

 

---- facebook comment plugin here -----

Latest