Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: ഇ ഡി നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി

കേസിലെ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് കോടതി.

Published

|

Last Updated

കൊച്ചി | തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസിലെ ഇ ഡി നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. കേസിലെ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് കോടതി ഉത്തരവിട്ടു.

മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് പി എം എല്‍ എ നിയമത്തില്‍ അനുശാസിക്കുന്നില്ല. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതി നിര്‍ദേശിച്ചു.

കുറ്റകൃത്യത്തിനു മുമ്പ് സമ്പാദിച്ച സ്വത്തും ഇ ഡി കണ്ടുകെട്ടി എന്ന് കേസില്‍ ഉള്‍പ്പെട്ട തൃശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

 

Latest