karuvannur bank
കരുവന്നൂര്‍ ബാങ്ക്: ഇ ഡി കസ്റ്റഡിയില്‍ എടുത്ത ആധാരം തിരികെ നല്‍കണമെന്ന് ഹൈക്കോടതി
അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നാണു നിര്‍ദ്ദേശം
കൊച്ചി | കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ ഡി കസ്റ്റഡിയില്‍ എടുത്ത ആധാരം തിരികെ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.
വായ്പ അടച്ചവരുടെ ആധാരം തിരികെ നല്‍കാനാണു കോടതി നിര്‍ദേശം. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കുന്നതില്‍ തടസമില്ലെന്ന് ഇ ഡി കോടതിയില്‍ വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നല്‍കാന്‍ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.
ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണം. അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
---- facebook comment plugin here -----