Connect with us

National

കരുവന്നൂര്‍ ബേങ്ക് ക്രമക്കേട്; കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ നീണ്ടു. ചില കാര്യങ്ങളില്‍ ഇ ഡി വ്യക്തത തേടിയെന്ന് രാധാകൃഷ്ണന്‍.

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് ക്രമക്കേട് കേസില്‍ ചേലക്കര എം പിയും സി പി എം നേതാവുമായ കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ നീണ്ടു.

ചില കാര്യങ്ങളില്‍ ഇ ഡി വ്യക്തത തേടിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സി പി എം ജില്ലാ കമ്മിറ്റിക്ക് തന്റെ കാലയളവിലോ ശേഷമോ കരുവന്നൂര്‍ ബേങ്കില്‍ അക്കൗണ്ടില്ല. ഇ ഡി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയത്.

 

Latest