Connect with us

Kerala

കരുവന്നൂര്‍ കള്ളപ്പണ കേസ്; എം എം വര്‍ഗീസിനേയും പി കെ ഷാജനേയും ഇ ഡി ഇന്ന് ചോദ്യം ചെയ്യും

തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി വഴങ്ങിയില്ല

Published

|

Last Updated

കൊച്ചി |  കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവരെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് രാവിലെ 10 ന് ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി വഴങ്ങിയില്ല

ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും എട്ട് മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. സിപിഎമ്മിന് കരുവന്നൂര്‍ ബേങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ബെനാമി വായ്പകളുടെ കമ്മീഷന്‍ ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്‌തെന്നുമാണ് ഇ ഡി കണ്ടെത്തല്‍. കരുവന്നൂര്‍ ക്രമക്കേടില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ അംഗമായാരുന്നു ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള കൗണ്‍സിലര്‍ പികെ ഷാജന്‍.