Kerala
കരുവന്നൂര്‍ കള്ളപ്പണക്കേസ്; ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ വിട്ടുകിട്ടണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും
ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹരജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി | കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹരജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. ഇഡി റെയ്ഡ് ചെയ്ത് പിടികൂടിയ ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് ഇഡി നിലപാട്. േ
കഴിഞ്ഞ ദിവസം കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.നിക്ഷേപകര്‍ ബേങ്കിന് മുന്നില്‍ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും രേഖകള്‍ വിട്ടുനല്‍കണമെന്ന ഹരജിയില്‍ ഇഡി മറുപടി നല്‍കിയിരുന്നു. നിലവില്‍ 55 പേരുടെ അന്വഷണം പൂര്‍ത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാല്‍ രേഖകള്‍ വിട്ട് നല്‍കാന്‍ കഴിയില്ല- ഇഡി വ്യക്തമാക്കി.
തൃശ്ശൂര്‍ ക്രൈാംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി കരുവന്നൂരിലെ എല്ലാ രേഖയും വേണമെന്നും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.