Kerala
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; പി കെ ബിജുവിന് ഇ ഡി നോട്ടീസ്
വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കൊച്ചി | കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി കെ ബിജുവിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍, പെരിങ്ങണ്ടൂര്‍ ബേങ്ക് പ്രസിഡന്റ് എം ആര്‍ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണ റിപ്പോര്‍ട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇത് കൈമാറിയില്ല.
മുന്‍ മന്ത്രി എ.സി മൊയ്തീന്‍, സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണന്‍ എന്നിവരെ നേരത്തെ ഇ ഡി ചോദ്യം ചെയ്്തിരുന്നു.