Connect with us

Kerala

കരുവന്നൂര്‍ കേസ്; എ സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഇ ഡി ഉടന്‍ വിളിപ്പിക്കും

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയ്ക്ക് ഇ ഡി നോട്ടീസ്.

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള നേതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ വിളിപ്പിക്കും. ഇതിനു മുന്നോടിയായി തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയ്ക്ക് ഇ ഡി നോട്ടീസ് നല്‍കി.

മൊയ്തീനുമായി ബന്ധമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് വിവരം.

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. കേസില്‍ 12,000 പേജുള്ള കുറ്റപത്രമാണ് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ആകെ 90 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍.