Connect with us

Kerala

കരുവന്നൂര്‍ കേസ്: അന്വേഷണം അനിശ്ചിതമായി നീളുന്നത് അനുവദിക്കില്ല; ഇ ഡിക്കെതിരെ ഹൈക്കോടതി

അന്വേഷണം നീളുന്നത് സഹകരണ സംഘങ്ങളുടെ ഭാവിയെത്തന്നെ ബാധിക്കും

Published

|

Last Updated

കൊച്ചി |  കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിക്കെതിരെ ഹൈക്കോടതി. കേസില്‍ ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ലെന്നും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഓര്‍മിപ്പിച്ചു. അന്വേഷണം നീളുന്നത് സഹകരണ സംഘങ്ങളുടെ ഭാവിയെത്തന്നെ ബാധിക്കും. സഹകരണസംഘങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി അലി സാബ്റി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍.

പാവപ്പെട്ട ജനങ്ങള്‍ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ ഈ പണം നഷ്ടമാകുന്നു. ഇത് ഇത്തരം സംഘങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. സഹകരണ സംഘങ്ങളില്‍ ഇതാണ് നിലവില്‍ സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അലി സാബ്റിയുടെ സ്വത്ത് കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്ത ഇഡി നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി.

Latest