Connect with us

Kerala

കരുവന്നൂര്‍ കേസ്; കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല

അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്നതിനാലാണ് ഹാജരാകാത്തത്.

Published

|

Last Updated

തൃശൂര്‍|കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്നതിനാലാണ് ഹാജരാകാത്തത്. ഇതിനായി എംപി ഇഡിയോട് സാവകാശം തേടും. കെ രാധാകൃഷ്ണന്‍ ചേലക്കരയിലാണ് ഇപ്പോഴുള്ളത്. കരുവന്നൂര്‍ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണന്‍.

കരുവന്നൂര്‍ കേസിലെ ഇഡി സമ്മന്‍സ് രാഷ്ട്രീയ പകപോക്കലെന്നാണ് കെ രാധാകൃഷ്ണന്‍ എംപി പ്രതികരിച്ചത്. നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ലോക്സഭ സമ്മേളനത്തിനു ശേഷം ഹാജരാകാമെന്ന് ഇഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് എംപിയ്ക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയം ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.