Kerala
വായ്പ തിരിച്ചുപിടിക്കാൻ കരുവന്നൂര്‍ സഹകരണ ബേങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ചു
ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുക
തൃശൂർ | കരുവന്നൂര്‍ സഹകരണ ബേങ്ക് അനുവദിച്ച വായ്പകൾ തിരിച്ചുപിടിക്കാൻ, വലിയ പലിശ ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ചന്ദ്രശേഖരന്‍. ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുക.
മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കൾ മരിച്ച മക്കൾ എന്നിവർക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും. അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നൽകും.
---- facebook comment plugin here -----