Kerala
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ മന്ത്രി എ സി മൊയ്തീന് ഇ ഡി നോട്ടീസ്
ഈ മാസ് 31ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം
കൊച്ചി | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയതീന് ഇ ഡി നോട്ടീസ്. ഈ മാസ് 31ന് ഹാജരാകാനാണ് നിർദേശം.
കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാപക തട്ടിപ് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിൽ ചില രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ എ സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. 28 ലക്ഷം രൂപയുടെ നിക്ഷേപമാണ് മരവിപ്പിച്ചത്. മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് ബിനാമി ഇടപാടുകള്‍ നടന്നതെന്നാണ് ഇ ഡിയുടെ വാദം.
നേരത്തെ കേസിലെ മറ്റു പ്രതികളുടെ വീടുകളിലും ഇ ഡി സംഘം റെയ്ഡ് നടത്തിയിരുന്നു. കേസിൽ 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുവകകൾ കണ്ടുകെട്ടിയതായി ഇ ഡി അറിയിച്ചു.