karuvannure bank issue
കരുവന്നൂർ അന്വേഷണ കമ്മീഷൻ: പി കെ ബിജു കള്ളം പറയുന്നെന്ന് അനിൽ അക്കര, തെളിവ് പുറത്തുവിട്ടു
'പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും'.

തൃശൂർ | കരുവന്നൂർ സഹകരണ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം അന്വേഷണ കമ്മീഷനെ വെച്ചില്ലെന്ന പി കെ ബിജുവിൻ്റെ അവകാശവാദം കള്ളമാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. പി കെ ബിജു അന്വേഷണ കമ്മീഷന് നേതൃത്വം നൽകിയിരുന്നുവെന്നതിൻ്റെ തെളിവും അദ്ദേഹം പുറത്തുവിട്ടു. പി കെ ബിജുവിൻ്റെ വാർത്താ സമ്മേളനം അവസാനിച്ച് മിനുട്ടുകൾക്കകമാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ തെളിവ് പുറത്തുവിട്ടത്.
കരുവന്നൂർ, മൂസ്പെറ്റ് സഹകരണ ബേങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ പി കെ ബിജു, പി കെ ഷാജൻ എന്നിവരെ ചുമതലപ്പെടുത്തിയെന്ന് പറയുന്ന റിപ്പോർട്ടിൻ്റെ ഭാഗമാണ് അനിൽ അക്കര പുറത്തുവിട്ടത്. 2019 ഡിസംബർ 24ന് ചേർന്ന സി പി എം ജില്ലാ കമ്മിറ്റിയുടെ തീരുമാനം വിശദീകരിക്കുന്ന റിപ്പോർട്ടാണ് ഇതെന്ന് അനിൽ അക്കര പറയുന്നു. കരുവന്നൂർ ബേങ്ക് തട്ടിപ്പിൽ ആലത്തൂർ മുൻ എം പിയായ പി കെ ബിജുവിനും പങ്കുണ്ടെന്ന് അനിൽ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം:

