kas
കെ എ എസ് ശമ്പളം നിശ്ചയിച്ചു; സ്‌കെയില്‍ 77,200-1,40,500
എന്‍ട്രി കേഡറില്‍ ഐ എ എസുകാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ ശമ്പളമാണ് കെ എ എസിനെന്ന പരാതിയുമായി ഐ എ എസ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു
തിരുവനന്തപുരം | കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ എ എസ്) ശമ്പളം നിശ്ചയിച്ചു. കെ എ എസ് പരീക്ഷ വിജയിച്ച് 104 പേര്‍ സര്‍വീസില്‍ പ്രവേശിച്ച് ഒന്നര വര്‍ഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്. 77,200-1,40,500 ആണ് പുതിയ ശമ്പളം.
കെ എ എസ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെ എ എസുകാരുടെ അടിസ്ഥാന ശമ്പളം. എന്‍ട്രി കേഡറില്‍ ഐ എ എസുകാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ ശമ്പളമാണ് കെ എ എസിനെന്ന പരാതിയുമായി ഐ എ എസ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി കെ എ എസ് സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തും.