Connect with us

Kerala

കാസര്‍കോട് ദര്‍സ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

പുതിയവയല്‍ പുഴയിലാണ് സംഭവം

Published

|

Last Updated

കാസര്‍കോട് | മാതമംഗലം പെരുവാമ്പയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ദര്‍സ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ ഗോളിയടുക്കത്തെ അബൂബക്കറിന്റെ മകന്‍ റമീസ് (18) ആണ് മരിച്ചത്. പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതിയവയല്‍ പുഴയിലാണ് സംഭവം.

കൂട്ടുകാരുമായി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ റമീസ് ചുഴിയില്‍ അകപ്പെടുകയായിരുന്നു. പെരുവാമ്പ ഹുമൈദിയ്യ ദര്‍സ് വിദ്യാര്‍ഥിയാണ്.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.

Latest