Connect with us

Kerala

കാസര്‍കോട് ജില്ലക്ക് നാല്പത് വയസ്സ്; നീലേശ്വരം താലൂക്ക് ഇന്നും അകലെ

കേരളത്തില്‍ താലൂക്ക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്. നാലു കമീഷനുകള്‍ നീലേശ്വരം ആസ്ഥാനമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്

Published

|

Last Updated

നീലേശ്വരം|മെയ് 24 ന് കാസര്‍ഗോഡ് ജില്ലക്ക് നാല്പത് വയസ്സ് പൂര്‍ത്തിയാകുന്നു. ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉറപ്പ് നല്‍കിയ നീലേശ്വരം താലൂക്ക് ഇന്നും യാതാര്‍ഥ്യമാകാതെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്. ജില്ല രൂപീകരണ സമയത്ത് നീലേശ്വരം ഫര്‍ക്ക ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നവശ്യപ്പെട്ട് സര്‍വ്വകക്ഷി കമ്മറ്റി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആഹ്വനം ചെയ്തിരുന്നു.

എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഉറപ്പിന് മേല്‍ ഹര്‍ത്താല്‍ ഒഴിവാക്കുകയായിരുന്നു. ഫര്‍ക്ക അടിസ്ഥാനത്തിലാണ് സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയില്‍ ഫര്‍ക്കയുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. എന്നാല്‍ വെള്ളരിക്കുണ്ട് ഒരു വില്ലജ് പോലുമായിരുന്നില്ല. യഥാര്‍ഥത്തില്‍, എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് വെള്ളരിക്കുണ്ട് താലൂക്ക് അനുവദിച്ചത്.

ജില്ലയില്‍ അടുത്ത താലൂക്ക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്. കേരളത്തില്‍ താലൂക്ക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്. നാലു കമീഷനുകള്‍ നീലേശ്വരം ആസ്ഥാനമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് നിലവിലുള്ളപ്പോള്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഒരു താലൂക്ക് പോലും നിലവിലില്ല. ഹോസ്ദുര്‍ഗ് താലൂക്ക് വിഭജിച്ചു നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കാനാണ് തീരുമാനമുണ്ടായത്, എന്നാല്‍ ചില തല്‍പര കക്ഷികളുടെ സമ്മര്‍ദ്ദമാണ് താലൂക്ക് വെള്ളരിക്കുണ്ടിലേക്ക് മാറിയത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മല്‍സരിച്ചു ജയിച്ചത് അന്നത്തെ നീലേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്നായിരുന്നു. ഇഎംഎസിന്റെ വലിയ സ്വപ്നമായിരുന്നു നീലേശ്വരം ആസ്ഥാനമായ താലൂക്ക് രൂപീകരിക്കുക എന്നത്. അതുകൊണ്ടുതന്നെ, ഇഎംഎസ് അധികാരത്തില്‍ വന്ന 1957ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നീലേശ്വരം താലൂക്ക് അനുവദിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ ആവശ്യത്തിന് ഇപ്പോള്‍ ആറ് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, ഇതുവരെ ഫലമുണ്ടായിട്ടില്ല.

കേരളത്തില്‍ താലൂക്ക് നിലവിലില്ലാത്ത ഏക നഗരമാണ് നീലേശ്വരം. ഇതുവരെ നാലു കമീഷനുകള്‍ നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ‘1984ല്‍ നീലേശ്വരം താലൂക്കിനായി മുന്‍ ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമായി ടികെ ചന്ദന്‍, ചന്തു ഓഫീസര്‍, എന്‍കെ കുട്ടന്‍, സി കൃഷ്ണന്‍ നായര്‍, പി കരുണാകരന്‍ എക്സ് എംപി, കെപി സതീഷ് ചന്ദ്രന്‍, കെപി ജയരാജന്‍, ഡോ. ഇബ്രാഹിം കുഞ്ഞി, എന്‍ മഹേന്ദ്ര പ്രാതാപ് എന്നിവര്‍ ഉള്‍പ്പെടുന്ന 101 പേരുടെ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചിരുന്നു.

 

Latest