Connect with us

sunni center

കാസർകോട് ജില്ലാ സുന്നി സെന്റര്‍ വികസന പ്രഖ്യാപനം വ്യാഴാഴ്ച

പദ്ധതി പ്രഖ്യാപനവും കുമ്പോല്‍ തങ്ങള്‍ നിര്‍വഹിക്കും.

Published

|

Last Updated

കാസർകോട് | ജില്ലയുടെ സുന്നി പ്രാസ്ഥാനിക കുടുംബത്തിന്റെ ആസ്ഥാന മന്ദിരമായ ജില്ലാ സുന്നി സെന്റര്‍ നവീകരണ പദ്ധതി പ്രഖ്യാപനം വ്യാഴാഴ്ച. ഉച്ചക്ക് 2.30ന് സുന്നി സെന്റര്‍ മസ്ജിദ് ഹാളിലാണ് പരിപാടി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രഖ്യാപനവും കുമ്പോല്‍ തങ്ങള്‍ നിര്‍വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ പ്രാര്‍ഥന നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസംഗിക്കും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സംസ്ഥാന സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാല്‍ സഖാഫി ആദൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സംസ്ഥാന ജന. സെക്രട്ടറി സി എന്‍ ജാഫര്‍, ജില്ലാ പ്രസിഡന്റ് അബ്ദുർറശീദ് സഅദി, ഐ സി എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, പി ബി അഹ്‌മദ് ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി അബ്ദുല്ല ഹാജി ചിത്താരി, അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, എം ടി പി അബ്ദുർറഹ്‌മാന്‍ ഹാജി തൃക്കരിപ്പൂര്‍, സി എല്‍ ഹമീദ് ചെമനാട് സംബന്ധിക്കും.