Connect with us

chitti scam

കാസർകോട് ജി ബി ജി നിധി തട്ടിപ്പ്: ഉടമ പിടിയിൽ

ഉടമ വിനോദ് കുമാറിനെയും കമ്പനിയുടെ നാല് ഡയറക്ടർമാരെയുമാണ് ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴി ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിൻ്റെ നിധിതട്ടിപ്പിൽ ഉടമ കസ്റ്റഡിയിൽ. ഉടമ വിനോദ് കുമാറിനെയും കമ്പനിയുടെ നാല് ഡയറക്ടർമാരെയുമാണ് ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതികളോടും വാർത്തകളോടും പ്രതികരിക്കാൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്ന് വിനോദ് കുമാർ പറഞ്ഞിരുന്നു.

വലിയ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പരാതി ഉയർന്നതോടെ വിനോദ് കുമാർ ഒളിവിൽ പോയി. മുപ്പതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിക്കാതെ ആയതോടെയാണ് പരാതി ഉയര്‍ന്നത്. അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിതരായ 20 പേരാണ് ബേഡകം പൊലീസിനെ സമീപിച്ചത്.

Latest