Kerala
കാസര്‍കോട് പെണ്‍കുട്ടിയേയും ഓട്ടോ ഡ്രൈവറേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇരുവരുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
ഡിഎന്‍എ പരിശോധനക്കുള്ള നടപടികളും പൂര്‍ത്തിയാക്കും

കാസര്‍കോട് | പൈവളിഗെയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും അയല്‍വാസിയും ബന്ധുവുമായി ഓട്ടോ ഡ്രൈവര്‍ പ്രദീപിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കല്‍ കോളജിലാണ് പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മൃതദേഹത്തിന്റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്താനാകും.
ഡിഎന്‍എ പരിശോധനക്കുള്ള നടപടികളും പൂര്‍ത്തിയാക്കും. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----