Connect with us

Kerala

കാസര്‍കോട് ഗൃഹനാഥന്‍ ജീവനൊടുക്കി; ഭാര്യയും മക്കളും വിഷം അകത്തുചെന്ന നിലയില്‍

. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Published

|

Last Updated

കാസര്‍കോട്  | മടിക്കൈ പൂത്താക്കാലയില്‍ ഗൃഹനാഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്‍രെ ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന്‍ (54) ആണ് മരിച്ചത്.

വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാല്‍ (16) എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

വിജയനെ വീടിനു സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

Latest