Kerala
കാഞ്ഞങ്ങാട്ട് നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം
ഹോസ്റ്റല്‍ വാര്‍ഡനെതിരെ വിദ്യാര്‍ഥി പ്രതിഷേധം
കാസര്‍കോട് | നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി ചൈതന്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമാണ്.
ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപിച്ച് മന്‍സൂര്‍ ആശുപത്രിക്കു മുന്നില്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
പെണ്‍കുട്ടി അവശതയിലിരിക്കുമ്പോള്‍ ഭക്ഷണമുള്‍പ്പെടെ കൊടുക്കാന്‍ വാര്‍ഡന്‍ തയ്യാറായില്ലെന്നും മാനസിക പീഡനം തുടര്‍ന്നെന്നും പരാതിയുണ്ട്. ഇത് താങ്ങാനാകാതെയാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.
---- facebook comment plugin here -----