Connect with us

Kerala

കാസര്‍കോട് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം; വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസില്‍ പരാതി നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം

Published

|

Last Updated

കാസര്‍കോട്|കാസര്‍കോട് ബോവിക്കാനം എയുപി സ്‌കൂളില്‍ സാമൂഹിക വിരുദ്ധര്‍ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് ക്ലാസ് മുറിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചത് കണ്ടത്.

കുട്ടികള്‍ സാധാരണ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സില്‍ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിക്കാതെ ജനല്‍ വഴി ഉള്ളിലേക്ക് തീയിട്ടാണ് അജ്ഞാതര്‍ പുസ്തകങ്ങള്‍ നശിപ്പിച്ചത്. സ്‌കൂളിലെ മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കള്‍ തീയിടാനും ശ്രമം നടന്നിരുന്നു.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസില്‍ പരാതി നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. മുമ്പും ഈ സ്‌കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്‌കൂളിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു.