Connect with us

Kerala

കാസര്‍കോട് തെരുവ് നായ ആക്രമണം; മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് കടിയേറ്റു

ഇന്നലെ വൈകുന്നേരമാണ് വീട്ടില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ ആക്രമിച്ചത്

Published

|

Last Updated

കാസര്‍കോട് |  പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേരെ തെരുവുനായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. . വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (9 ), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6 ്) എന്നീ കുട്ടികള്‍ക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്.

ഇന്നലെ വൈകുന്നേരമാണ് വീട്ടില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കില്‍ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.