Kerala
കാസര്‍കോട്-തിരുവനന്തപുരം ആറുവരി ദേശീയപാത 2025 അവസാനത്തോടെ യാഥാര്‍ഥ്യമാകും: മന്ത്രി റിയാസ്
തീരദേശ ഹൈവേയും മലയോര ഹൈവേയും സമീപകാലത്തു തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കും.
കോന്നി | കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയപാത 2025 അവസാനത്തോടെ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തീകരിച്ച കോന്നി ചന്ദനപ്പള്ളി, പുങ്കാവ് പത്തനംതിട്ട റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തീരദേശ ഹൈവേയും മലയോര ഹൈവേയും സമീപകാലത്തു തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കും.
കേരളത്തില്‍ പശ്ചാത്തല വികസന മേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ദേശീയ പാതകളും സംസ്ഥാന പാതകളും പൊതുമരാമത്ത് റോഡുകളും സംസ്ഥാനമെങ്ങും നവീകരിക്കപ്പെടുകയാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഈ വികസന മുന്നേറ്റം ദൃശ്യമാണെന്നും മന്ത്രി അവകാശപ്പെട്ടു.
---- facebook comment plugin here -----