Kasargod
എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവില്‍ കാസര്‍കോടിന് നേട്ടം
കേരളത്തിന് വേണ്ടി ജൂനിയര്‍ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തില്‍ മത്സരിച്ച മുഹ്‌സിന്‍ പള്ളങ്കോട് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലയ്ക്ക് അഭിമാനമായി.

ഗോവ | എസ് എസ് എഫ് ഇന്ത്യ നാഷണല്‍ സാഹിത്യോത്സവ് ഗോവയില്‍ പ്രൗഢമായി.കേരളത്തിന് വേണ്ടി ജൂനിയര്‍ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തില്‍ മത്സരിച്ച മുഹ്‌സിന്‍ പള്ളങ്കോട് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലയ്ക്ക് അഭിമാനമായി.
ദേളി ജാമിഅ സഅദിയ്യ അറബിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥിയായ മുഹ്സിന്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ മകനാണ്. എസ്. എസ്. എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.