Connect with us

Kerala

17 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശിനി പിടിയില്‍

തട്ടിപ്പിനു പിറകില്‍ ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരുണ്ട്. ഇവരെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ 17 ലക്ഷം രൂപ തട്ടിയെടുത്ത കാസര്‍കോട് സ്വദേശിനി പിടിയില്‍.തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് എസ്പി ഹൗസില്‍ ഫര്‍ഹത്ത് ഷിറിനാണ് അറസ്റ്റിലായത്. മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡില്‍ കരിപ്പേവെളി സിറില്‍ ചന്ദ്രനെയാണ് തട്ടിപ്പിനിരയാക്കിയത്.

തട്ടിപ്പിനു പിറകില്‍ ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരുണ്ട്. ഇവരെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഓഹരിയില്‍ നിക്ഷേപിക്കാനെന്നു പറഞ്ഞ് സിറില്‍ ചന്ദ്രനില്‍ നിന്നും പണം പ്രതികള്‍ ഓണ്‍ലൈനായി വാങ്ങി. എന്നാല്‍ പണം ഇവര്‍ ഓഹരിയില്‍ നിക്ഷേപിച്ചില്ല.തുടര്‍ന്നാണ് പറ്റിക്കപ്പെട്ട വിവരം യുവാവിന് മനസിലായത്.

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് സിറിലിന്റെ അക്കൗണ്ടില്‍നിന്നുള്ള പണം ആറുപേര്‍ പിന്‍വലിച്ചതായി വ്യക്തമായി. ഗുജറാത്ത് സ്വദേശിനി പിന്‍വലിച്ച നാലുലക്ഷം രൂപ അറസ്റ്റിലായ ഫര്‍ഹത്തിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്.ഇതില്‍ രണ്ടുലക്ഷം അവര്‍ പിന്‍വലിക്കുകയും ചെയ്തു.തുടര്‍ന്നാണ് ഫര്‍ഹത്തിനെ പോലീസ് അറസ്റ്റുചെയ്തത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

 

Latest