Connect with us

Kerala

കാസര്‍കോട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് ആരോപണം

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന മുന്‍പും പരാതി പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു

Published

|

Last Updated

കാസര്‍കോട്  |ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം. കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശി മുര്‍സീനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് മുര്‍സീനയുടെ മാതാപിതാക്കളുടെ ആരോപണം.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന മുന്‍പും പരാതി പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. മുര്‍സീനയുടെ മരണം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും, അതില്‍ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് കുടുംബം പരാതി നല്‍കി

 

---- facebook comment plugin here -----

Latest