Kerala
കാസര്‍കോട് കാഞ്ഞങ്ങാട് 14കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു
അരയി കാര്‍ത്തിക പുഴയില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിനാന്‍

കാസര്‍കോട് | കാസര്‍കോട് കാഞ്ഞങ്ങാട് വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു.അരയില്‍ വട്ടത്തോട്ടില്‍ സിനാന്‍ (14) ആണ് മരിച്ചത്. അരയി കാര്‍ത്തിക പുഴയില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സിനാന് അപകടം സംഭവിച്ചത്.
നാട്ടുകാര്‍ ഒരുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----