Connect with us

Kerala

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു

കുട്ടിയുടെ കണ്ണിലും കഴുത്തിലും പരുക്കുണ്ട്. അക്രമി ഉപേക്ഷിച്ച ശേഷം കുട്ടി സമീപത്തെ വീട്ടില്‍ കയറി വിവരം അറിയിക്കുകയായിരുന്നു.

Published

|

Last Updated

കാസര്‍ഗോഡ്|കാസര്‍ഗോഡ് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പുറത്തുപോയിരുന്നു. ഈ സമയം അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

കുട്ടിയുടെ കണ്ണിലും കഴുത്തിലും പരുക്കുണ്ട്. അക്രമി ഉപേക്ഷിച്ച ശേഷം കുട്ടി സമീപത്തെ വീട്ടില്‍ കയറി വിവരം അറിയിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest