Connect with us

anju sree death

കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്ന് സൂചന; ഫോണില്‍ തിരഞ്ഞത് വിഷത്തേക്കുറിച്ച്

അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Published

|

Last Updated

കാസര്‍കോട്| കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സൂചന. വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍ ലഭിക്കുന്നത്. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കുന്നുവെന്നാണ് അഞ്ജുശ്രീ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട് .ജനുവരി ഏഴാം തിയതി രാവിലെയാണ് കോളജ് വിദ്യാര്‍ഥിനിയായ അഞ്ജുശ്രീ മരിച്ചത്.

 

Latest