Connect with us

kashmir pandits

ട്വിറ്ററിനെ ചൂടുപിടിപ്പിച്ച് കശ്മീര്‍ പണ്ഡിറ്റ് ചര്‍ച്ച

പണ്ഡിറ്റുകള്‍ പലായനം ചെയ്ത സമയത്ത് വി പി സിംഗ് സർക്കാറിനുള്ള പിന്തുണ ബി ജെ പി എന്തുകൊണ്ട് പിൻവലിച്ചില്ല എന്നും ട്വിറ്റർ ചോദിക്കുന്നു.

Published

|

Last Updated

ഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് സിനിമയുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച ചര്‍ച്ച ട്വിറ്ററിനെ ചൂടുപിടിപ്പിക്കുന്നു. കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തിനും കൊലപാതകത്തിനും പ്രധാന കാരണം കോണ്‍ഗ്രസാണെന്ന് ബി ജെ പി അനുകൂലികള്‍ വാദിക്കുമ്പോള്‍, അന്ന് ബി ജെ പി പിന്തുണയോടെ വി പി സിംഗ് പ്രധാനമന്ത്രിയായിരുന്ന ജനതാദള്‍ സര്‍ക്കാറായിരുന്നു കേന്ദ്രത്തിലെന്നും അന്ന് കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു കശ്മീരെന്നും എതിര്‍പക്ഷം തിരിച്ചടിക്കുന്നു. മാത്രമല്ല, പണ്ഡിറ്റ് പ്രശ്‌നം രൂക്ഷമായ കാലത്ത് ഹിന്ദുക്കളേക്കാള്‍ മറ്റ് മതസ്ഥരാണ് കശ്മീരില്‍ കൊല്ലപ്പെട്ടതെന്ന് വിവരാവാകാശ മറുപടി സഹിതം ട്വിറ്റര്‍ പോസ്റ്റുകളുണ്ട്. വി പി സിംഗ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിട്ടുമുണ്ട്.

1989ലാണ് വി പി സിംഗ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അന്ന് ബി ജെ പി ഈ സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്നു. 1990 ജനുവരിയിലാണ് കശ്മീര്‍ താഴ് വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ പലായനം ചെയ്തത്. ആ സമയത്ത് വി പി സിംഗ് സർക്കാറിനുള്ള പിന്തുണ ബി ജെ പി എന്തുകൊണ്ട് പിൻവലിച്ചില്ല എന്നും ട്വിറ്റർ ചോദിക്കുന്നു. ആര്‍ എസ് എസുകാരന്‍ കൂടിയായ ജഗ്മോഹനായിരുന്നു അന്ന് കശ്മീര്‍ ഗവര്‍ണര്‍. എന്നാല്‍, വി പി സിംഗ് സര്‍ക്കാറോ ഗവര്‍ണറോ പണ്ഡിറ്റുകളുടെ പലായനത്തില്‍ യാതൊന്നും ചെയ്തില്ലെന്ന് ട്വിറ്ററില്‍ തെളിവുകള്‍ സഹിതം വാദങ്ങളുയരുന്നു.

മാത്രമല്ല, ആയിരക്കണക്കിന് പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടെന്നാണ് സംഘ്പരിവാരത്തിന്റെ പ്രചാരണം. ആര്‍ ടി ഐ അപേക്ഷക്ക് ശ്രീനഗര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി പ്രകാരം, 89 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊല്ലപ്പെട്ട മറ്റ് മതസ്ഥരുടെ എണ്ണം 1,635 ആണ്.

കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനം സംഭവിച്ചതിന് ശേഷം ബി ജെ പി 14 വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നിട്ടുണ്ട്. അതില്‍ എട്ട് വര്‍ഷം വ്യക്തമായ ഭൂരിപക്ഷത്തോടെയുമായിരുന്നു. എന്നാല്‍, ഇക്കാലയളവിലൊന്നും പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നതിന് പര്യാപ്തമായ യാതൊന്നും ബി ജെ പി സര്‍ക്കാറുകള്‍ ചെയ്തില്ലെന്നും ട്വിറ്റര്‍ തിരിച്ചടിക്കുന്നു.