National
ശൈത്യകാലത്തും മഞ്ഞില്ലാതെ കശ്മീര്‍ ; നിരാശയോടെ സഞ്ചാരികള്‍
മഞ്ഞില്ലാത്തത് ടുറിസത്തിനു പുറമേ കാര്‍ഷിക മേഖലയേയും ഗുരുതരമായി ബാധിക്കുമോ എന്നും നിലവില്‍ ആശങ്കയുണ്ട്.
ശ്രീനഗര്‍ | ശൈത്യകാലത്തും സഞ്ചാരികളുടെ പറുദീസയായ കശ്മീരില്‍ മഞ്ഞില്ലാത്തവസ്ഥയാണ്. മഞ്ഞ് ആസ്വദിക്കാന്‍ കഴിയാതെയാണ് സഞ്ചാരികള്‍ ശൈത്യകാലത്തും കശ്മീരില്‍ നിന്നും മടങ്ങുന്നത്. മഞ്ഞിന്റെ അഭാവം കശ്മീരിലെ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിലും മഞ്ഞ് വീഴ്ച്ച ഉണ്ടായില്ലെങ്കില്‍ വേനല്‍ക്കാലത്ത് താഴ് വരയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കാശ്മീരിലെത്തിയ വിനോദസഞ്ചാരികള്‍ക്കെല്ലാം നിരാശയാണ് കശ്മീര്‍ നല്‍കിയത്. വിനോദസഞ്ചാരികള്‍ ഗുല്‍മര്‍ഗിലെ മഞ്ഞുമായി ബന്ധപ്പെട്ടുള്ള വിവിധ ആക്ടിവിറ്റികള്‍ക്കായിട്ടായിരുന്നു ഇവിടങ്ങളില്‍ വരാറുള്ളത്. മഞ്ഞില്ലാത്തത് ടുറിസത്തിനു പുറമേ കാര്‍ഷിക മേഖലയേയും ഗുരുതരമായി ബാധിക്കുമോ എന്നും നിലവില്‍ ആശങ്കയുണ്ട്.