jammu kashmir
നാഷണല്‍ കോണ്‍ഫറന്‍സിന്റെ കശ്മീരി പണ്ഡിറ്റ് മുഖം; അനില്‍ ധര്‍ പാര്‍ട്ടി വിട്ടു
കശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നാരോപിച്ചാണ് ഇദ്ദേഹത്തിന്റ രാജി

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്ന് അനില്‍ ധര്‍ രാജിവെച്ചു. പാര്‍ട്ടിയിലെ മുതര്‍ന്ന നേതാവും കശ്മീരി പണ്ഡിറ്റ് മുഖവുമാണ് അനില്‍ ധര്‍.
കശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നാരോപിച്ചാണ് ഇദ്ദേഹത്തിന്റ രാജി. 1990 ല്‍ കശ്മീരില്‍ നിന്നും പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം അന്നത്തെ ഗവര്‍ണര്‍ ജഗ്മോഹന്റെ നടപടികളാണെന്ന് പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാക്കിസ്ഥാനും അവരുടെ നിഴല്‍ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്ന് വാസ്തവത്തിന് വിരുദ്ധമാണ് നേതൃത്വത്തിന്റെ ഈ പ്രസ്താവനയെന്ന് ധര്‍ ആരോപിച്ചു.
---- facebook comment plugin here -----