Connect with us

Kozhikode

കേരളക്കരയിലെ സാഹിത്യോത്സവ് കണ്ടറിയാന്‍ കശ്മീരികളും

സംഘാടനം, മത്സരങ്ങള്‍, സജ്ജീകരണങ്ങള്‍ എന്നിവ മാതൃകയാക്കാന്‍ കഴിയുമെന്ന് പൂഞ്ചിലെ ലോറനില്‍ നിന്നുള്ള വഖാര്‍ അഹ്മദ് അഭിപ്രായപ്പെട്ടു

Published

|

Last Updated

കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് വീക്ഷിക്കാനെത്തിയ കശ്മീര്‍ വിദ്യാര്‍ഥികള്‍

കൊടുവള്ളി | 31 വര്‍ഷമായി നടക്കുന്ന സാഹിത്യോത്സവ് കണ്ടും കേട്ടുമറിയാനായി കശ്മീരില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികളെത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദേശീയ തലത്തില്‍ വരെ നടക്കുന്ന സാഹിത്യോത്സവില്‍ ജമ്മു- കശ്മീര്‍ സംസ്ഥാനത്ത് നിന്നുള്ള നിരവധി പ്രതിഭകളാണ് പങ്കെടുക്കാറുള്ളത്. പലതവണ അവര്‍ ജേതാക്കളാവുകയും ചെയ്തു.

സാഹിത്യോത്സവിന്റെ ജന്മനാടായ കേരളത്തില്‍ എങ്ങനെയാണ് സാഹിത്യോത്സവ് നടക്കുന്നതെന്ന് കാണാനും പഠിക്കാനും പകര്‍ത്താനുമാണ് ജാമിഅ മര്‍കസില്‍ നിന്നുള്ള കശ്മീരി വിദ്യാര്‍ഥികള്‍ ജില്ലാ സാഹിത്യോത്സവ് വേദിയിലെത്തിയത്.

സംഘാടനം, മത്സരങ്ങള്‍, സജ്ജീകരണങ്ങള്‍ എന്നിവ മാതൃകയാക്കാന്‍ കഴിയുമെന്ന് പൂഞ്ചിലെ ലോറനില്‍ നിന്നുള്ള വഖാര്‍ അഹ്മദ് അഭിപ്രായപ്പെട്ടു. മര്‍കസ് കശ്മീരി ഹോം അഡ്മിനിസ്ട്രേറ്റര്‍ സഹ്ല് അഹ്മദ് സഖാഫി, അധ്യാപകരായ മുഹിബ്ബുല്ലാഹ് ഫൈസാനി, റഫീഹ് ബുഖാരി, സ്റ്റുഡന്റസ് യൂണിയന്‍ ഭാരവാഹികളായ അബ്റാര്‍, അബ്ദുറഹ്മാന്‍, മുഖ്താര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഖവാലി സദസ്സിലെത്തിയത്.

 

Latest