Connect with us

Uae

കാസ്രോട്ടാർ കൂട്ടായ്മ്മ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു

സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ഡോ:അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അബുദബി | സൗഹൃദ കൂട്ടായ്മയായ കാസ്രോട്ടാര്‍ കൂട്ടായ്മ്മ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പത്താം വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു. സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ഡോ:അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു.

അബൂദബി പോലീസ് മേജര്‍ സാലിഹ് ഇസ്മായില്‍ അല്‍ ഹമാദി, മേജര്‍ ഖൈസ് സാലഹ് അല്‍ജുനൈബി, ശുക്കൂറലി കല്ലുങ്കല്‍, സലീം ചിറക്കല്‍, അനീസ് മാങ്ങാട് , അഷ്റഫ് പികെ , ഉമ്പു ഹാജി, അസീസ് പെര്‍മുദ, റാഷിദ് എടത്തോട്, നഈമ അഹമദ്, ഗഫൂര്‍ സംബന്ധിച്ചു. കൂട്ടായ്മയുടെ സഹകാരികളെ ചടങ്ങില്‍ ആദരിച്ചു.

എബി കുട്ടിയാനം തയ്യാറാക്കിയ അബൂദബി കാസ്രോട്ടാറുടെ കഴിഞ്ഞ കാലം ഡോക്യുമെന്ററി പ്രദര്‍ഷിപ്പിച്ചു. യുംന അജിനും സംഘവും ഗാന സന്ധ്യ അവതരിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് ഡി പി എച്ച്, ശരീഫ് കോളിയാട്,ഖാദര്‍ ബേക്കല്‍, വര്‍ക്കിംഗ് സെക്രട്ടറി ഗരീബ് നവാസ് എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി ശമീര്‍ താജ് സ്വാഗതവും ട്രഷറര്‍ സൈനു ബേവിഞ്ച നന്ദിയും പറഞ്ഞു.

Latest