Connect with us

National

കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയുടെ പരാക്രമം

ശാന്തനായിരുന്ന ആന പിന്നീട് പ്രകോപിതനാവുകയായിരുന്നു.

Published

|

Last Updated

ചെന്നൈ | കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയുടെ പരാക്രമം. ആനക്കട്ടിയില്‍ നിന്ന് ഇന്ന് രാവിലെയാണ് കോയമ്പത്തൂര്‍ പേരൂര്‍ ഭാഗത്ത് കാട്ടാന എത്തിയത്. ശാന്തനായിരുന്ന ആന പിന്നീട് പ്രകോപിതനാവുകയായിരുന്നു.വനം വകുപ്പ് ജീവനക്കാര്‍ ആനയെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആന ഓടി.

ഓട്ടത്തിനിടെ ഒരാളെ ആക്രമിക്കുകയും സമീപത്തെ കട തകര്‍ക്കുകയും ചെയ്തു. മതിലിനു അപ്പുറത്തു നില്‍ക്കുകയായിരുന്ന ആളെ ആന തൂക്കിയെടുത്തെറിഞ്ഞു. ശെല്‍വപുരം സ്വദേശി മരുതമുത്തു (65 ) വിനാണ് പരിക്കേറ്റത്. ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു.

Latest