Connect with us

Kerala

അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം

കാട്ടാന ആക്രമണത്തില്‍ കാറിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.

Published

|

Last Updated

തൃശൂര്‍|അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്കുനേരെയും ബൈക്കിന് നേരെയും ആനക്കയം പാലത്തിന് സമീപം വച്ച് കാട്ടാന ഓടിയെത്തുകയായിരുന്നു.

അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ കാറാണ് ആനക്കയം പാലത്തിന് സമീപത്തെ വളവില്‍ വച്ച് ആനയുടെ മുന്നില്‍പ്പെട്ടത്. ഹോണ്‍ മുഴക്കിയപ്പോള്‍ കാട്ടാന കാറിനെ നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് തുമ്പികൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ആന മുന്നില്‍ നിന്നും നീങ്ങിയ അവസരത്തില്‍ ഇവര്‍ കാറെടുത്തു പോയി.

തുടര്‍ന്ന് പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ഓടിയടുത്തു. എറണാകുളം സ്വദേശികളായ ദമ്പതികളാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. കാട്ടാന പാഞ്ഞടുത്തപ്പോള്‍ ഇവര്‍ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നിലുണ്ടായിരുന്ന കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരേയും ആന ഓടിയടുത്തു. കാറിനകത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ അന കാട്ടിലേക്ക് പോയി. കാട്ടാന ആക്രമണത്തില്‍ കാറിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.

 

 

 

 

Latest