wild elephant attack
വയനാട് നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു
ആനയെകണ്ട് തോട്ടിലേക്ക് ചാടിയ ആള്‍ക്ക് പരിക്ക്
ബത്തേരി | വയനാട് നെയ്ക്കുപ്പയില്‍ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ആള്‍ക്ക് പരിക്കേറ്റു.
നടവയല്‍ സ്വദേശി സഹദേവന്‍ (65)നാണ് പരിക്ക്. ഇന്ന് പുലര്‍ച്ചെ 4.30 തോടെ ആണ് കാട്ടാന ആക്രമിച്ചത്. ഓട്ടോറിക്ഷയില്‍ വന്ന ഇദ്ദേഹത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആന ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ത്തു.
---- facebook comment plugin here -----