Connect with us

Kerala

തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു; രക്ഷാദൗത്യം ആരംഭിച്ചു

ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കാട്ടാന കിണറ്റില്‍ വീണു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രിയാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ കാട്ടാന വരാറുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയാണ്. ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുഴി തുരന്ന് ആനയുടെ അടുത്തേക്കെത്താന്‍ രണ്ട് മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് വിവരം.  കിണറിന് വ്യാസം കുറവും വലിയ ആനയായതിനാലും രക്ഷാദൗത്യം പ്രയാസകരമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

Latest