Kerala
കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു
രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു
കൊച്ചി | കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്.
കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത ചെറിയ കുളത്തിന് സമാനമായ കിണറ്റിലേക്ക് കാട്ടാന വീഴുകയായിരുന്നു. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ല. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു.
---- facebook comment plugin here -----