Connect with us

wild elephant

വനത്തിനുള്ളില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

നടുവത്തുമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ വനത്തില്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് ജഡം കണ്ടെത്തിയത്

Published

|

Last Updated

ഫയല്‍ ചിത്രം

കോന്നി | കൊക്കാത്തോട് കോട്ടാംപാറയിലെ നരകനരുവി ഭാഗത്ത് പിടിയാനയെ വനത്തിനുള്ളില്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഏകദേശം 34 വയസുണ്ട്. നടുവത്തുമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ വനത്തില്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് ജഡം കണ്ടെത്തിയത്.

വനംവകുപ്പ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജഡം സംസ്‌കരിക്കും. അച്ചന്‍കോവില്‍ വനമേഖലയില്‍ രണ്ട് കാട്ടാനകള്‍ ചരിഞ്ഞതിനെ തുടര്‍ന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അവിടേക്കു പോയതിനാല്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കഴിഞ്ഞില്ല. ജഡത്തിനു സമീപം ഏഴംഗ വനപാലക സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Latest