Connect with us

wild elephant attack

വാല്‍പ്പാറായില്‍ കാട്ടാന ഗൃഹനാഥനെ കൊലപ്പെടുത്തി

വാല്‍പ്പാറ അയ്യര്‍പ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്

Published

|

Last Updated

വാല്‍പ്പാറ | തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. വാല്‍പ്പാറ അയ്യര്‍പ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്.

തേന്‍ ശേഖരിച്ച് വാല്‍പ്പാറയില്‍ വില്‍പ്പന നടത്തി രാത്രി തിരിച്ചുവരികയായിരുന്നു രവി. സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാന വരുന്നത് കണ്ട് സുഹൃത്തുക്കള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. എന്നാല്‍ രവിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. കാട്ടാന പാഞ്ഞടുക്കുകയും ആക്രമിക്കുകയം ചെയ്തു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Latest