Connect with us

Kerala

ഇടുക്കി കാന്തല്ലൂരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

മേഖലയിലെ കൃഷി കാട്ടാന നശിപ്പിച്ചു

Published

|

Last Updated

ഇടുക്കി | ഇടുക്കി കാന്തല്ലൂരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വൃന്ദാവന്‍ പ്രദേശത്ത് കാട്ടാന തുടരുന്നു. മേഖലയിലെ കൃഷി കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ദിവസവും കാന്തല്ലൂരില്‍ കാട്ടാന വിളകള്‍ നശിപ്പിച്ചിരുന്നു.

വൃന്ദാവൻ മിസ്റ്റ് സിറ്റി റിസോർട്ട് വളപ്പിലെത്തിയ കാട്ടാനകൾ അഞ്ചേക്കറിലെ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമായി നശിപ്പിച്ചു. നിരവധി ആപ്പിൾ ചെടികളും മറ്റ് പഴവർഗങ്ങളും കാട്ടാന നശിപ്പിച്ചു. വനം വകുപ്പ് ഇടപെടുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

Latest