Connect with us

National

കാട്ടാന, കടുവ ആക്രമണം; കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം ഉയർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

വന്യജീവി ആക്രമണം തടയുന്നതിന് സോളാർ വേലി, ബയോഫെൻസിംഗ് അടക്കമുള്ള നിയന്ത്രണസംവിധാനങ്ങൾ ഒരുക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡൽഹി | കാട്ടാന, കടുവ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം ഉയർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കീർത്തി വർധൻ സിംഗ് . ഇപ്പോൾ നൽകുന്ന 10 ലക്ഷം രൂപ 2023 – ൽ നിശ്ചയിച്ചതാണ്. ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്ക് പറ്റുന്നവർക്ക് 25,000 രൂപയും നൽകുന്നുണ്ട്.

വിളനാശത്തിനും സഹായം നൽകും. 2023-24 വർഷത്തിൽ സംസ്ഥാനത്ത് 22 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 124 പേർക്ക് കാട്ടാന ആക്രമണത്തിൽ ജീവഹാനി സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞിട്ടുള്ളത് ഒഡീഷയിൽ  624 പേർ. വന്യജീവി ആക്രമണം തടയുന്നതിന് സോളാർ വേലി, ബയോഫെൻസിംഗ് അടക്കമുള്ള നിയന്ത്രണസംവിധാനങ്ങൾ ഒരുക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

യു എ പി എ പ്രകാരം 2022 -ൽ കേരളത്തിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ലും 2021 ലും 18 കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ ജെബി മേത്തർ അറിയിച്ചു.

കിഡ്‌നി അടക്കമുള്ള അവയവദാന കുംഭകോണം സംബന്ധിച്ച് കേരള സർക്കാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു. അവയവദാനം ക്രമത്തിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും മന്ത്രി വ്യക്തമാക്കി.

Latest