Kerala
എറണാകുളം കപ്രിക്കാട് ജനവാസ മേഖലക്കു സമീപം കാട്ടാനക്കൂട്ടം; തുരത്തി
പുഴ കടന്നെത്തിയ കാട്ടാനകളുടെ കൂട്ടത്തില്‍ നിന്ന് പിടിയാനയെ കാണാതായതോടെയാണ് ആനകള്‍ ഇവിടേക്കെത്തിയത്.

കൊച്ചി | എറണാകുളം കപ്രിക്കാട് കാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം കൂട്ടമായിറങ്ങി. 22 ആനകളാണ് കാട്ടില്‍ നിന്നെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനകളെ വനം വകുപ്പ് കാട്ടിലേക്കു തന്നെ തുരത്തി. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണമേര്‍പ്പെടുത്തി.
പുഴ കടന്നെത്തിയ കാട്ടാനകളുടെ കൂട്ടത്തില്‍ നിന്ന് പിടിയാനയെ കാണാതായതോടെയാണ് ആനകള്‍ ഇവിടേക്കെത്തിയത്. ജനവാസ മേഖലയില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടാനകള്‍ നിലയുറപ്പിച്ചു.
ആനകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള സജ്ജീകരണങ്ങളുമായി വനം വകുപ്പ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തു. പിന്നീട് കഠിന ശ്രമത്തിലൂടെ ആനകളെ ഇവിടെ നിന്ന് തുരത്തുകയായിരുന്നു.
---- facebook comment plugin here -----